ഇസ്രയേൽ യുദ്ധം അവസാനിപ്പിച്ചാൽ ഉടൻ തന്നെ ഗാസയിൽ പുനർനിർമാണത്തിനായുള്ള സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് അമേരിക്ക. ഗാസയിൽ നിന്ന് ഹമാസിനെ ഒഴിവാക്കാനുള്ള ഇസ്രയേൽ സൈനിക നടപടികൾ പുരോഗമിക്കവെ അമേരിക്കയിൽ ഗാസയുടെ പുനർനിർമ്മാണം സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാനായി യോഗം ചേർന്നു. ......
അമേരിക്കയിലെ സ്കൂളിൽ വെടിവെയ്പ്പ്. രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു. 14 കുട്ടികൾ ഉൾപ്പെടെ 17 പേർക്ക് പരിക്കേറ്റിട്ടുണ്ട്.......
കൊളോണിയൽ കാലത്ത് ഫ്രഞ്ച് സൈന്യം തലയറുത്ത മഡഗാസ്കർ രാജാവിന്റെ തലയോട്ടി ഉൾപ്പെടെയുള്ള ശേഷിപ്പുകൾ മഡഗാസ്കറിന് തിരികെ നൽകി. 128 വർഷത്തിനു ശേഷമാണ് ഫ്രഞ്ച് സൈന്യം വധിച്ച ടോറ രാജാവിന്റെ തലയോട്ടി മഡഗാസ്കറിന് മടക്കി നൽകുന്നത്. 1897-ലാണ് ഫ്രഞ്ച് സൈനികർ അന്നത്തെ മഡഗാസ്കർ ഭരണാധികാരിയായിരുന്ന ടോറ രാജാവിന്റെ തലയറുത്തെടുത്ത് ഫ്രാൻസിലേക്ക് കൊണ്ടുപോയത്. ......
ഗാസയിൽ ആശുപത്രിക്ക് നേരേ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ നാല് മാധ്യമപ്രവർത്തകർ ഉൾപ്പെടെ 15 പേർ മരിച്ചു. തെക്കൻ ഗാസയിലെ നാസർ ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ......
യെമനിൽ ഇസ്രയേലിന്റെ ശക്തമായ വ്യോമാക്രമണം. യെമൻ തലസ്ഥാനമായ സനായിലെ ഹൂത്തി വിമതരുടെ ശക്തികേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.......
യുക്രൈനെതിരെ ശക്തമായ വ്യോമാക്രമണവുമായി റഷ്യ. പടിഞ്ഞാറൻ യുക്രൈനിൽ ഒറ്റ രാത്രിയിൽ 574 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. ......
ഗാസ സിറ്റിയിൽ ലക്ഷ്യം പൂർത്തിയാക്കാനുള്ള നീക്കത്തിലാണ് സർക്കാരും സൈന്യവുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് കടുത്ത സമ്മർദ്ദത്തിലാണെന്നും നെതന്യാഹു പറഞ്ഞു. ......
ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ ഇന്ത്യ "വെടിനിർത്തലിനായി യാചിക്കാൻ നിർബന്ധിതരായി" എന്ന് പാക് സൈനിക മേധാവി. വെടിനിർത്തലിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മധ്യസ്ഥത വഹിക്കേണ്ടി വന്നു എന്നും പാക് സൈനിക മേധാവി അസിം മുനീർ അവകാശപ്പെടുന്നു. ......
അമേരിക്കയുമായും ഇസ്രയേലുമായും യുദ്ധം എപ്പോൾ വേണമെങ്കിലും പുനരാരംഭിക്കാമെന്ന് ഇറാൻ. ഈ രാജ്യങ്ങളുമായി തങ്ങൾ വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടിട്ടില്ലെന്നും ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. ......
യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുക്രൈൻ പ്രസിഡന്റ് വ്ലാഡ്മിർ സെലൻസ്കിയുമായി നടത്തിയ ചർച്ച അവസാനിച്ചു. ചർച്ച ഫലപ്രദമെന്ന് പിന്നീട് ട്രംപ് പറഞ്ഞെങ്കിലും വെടിനിർത്തൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ധാരണയായില്ല. ......